/kalakaumudi/media/media_files/2025/11/08/haris-chirakkal-2025-11-08-14-56-44.jpg)
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലെ അനാസ്ഥമൂലം ഹൃദ്രോ​ഗിയായ കൊല്ലം സ്വദേശിയായ വേണു മരിച്ച സംഭവത്തിൽ രൂ​ക്ഷവിമർശനവുമായി ഡോക്ടർ ഹാരിസ് ചിറയ്ക്കൽ.
വേണുവിനെ തറയിൽ കിടത്തിയ സംഭവത്തിലാണ് ഡോക്ടർ ഹാരിസ് ഇത്തരത്തിലുള്ള വിമർശനം നടത്തിയിരിക്കുന്നത് .
വളരെയധികം വേദനാജനകമായ കാര്യമാണ് നടന്നതെന്നും തറയിൽ എങ്ങനെയാണ് രോ​ഗിയെ കിടത്തുന്നതെന്ന് ഡോക്ടർ ഹാരിസ് ചോദിച്ചു.
എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഡോക്ടർ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി.
പ്രാകൃതമായ ചികിത്സ നിലവാരമാണെന്നും ഡോക്ടർ പറഞ്ഞു .1986 ൽ താൻ എം ബിബിഎസ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നു .
അന്ന് ഇത്രയും രോഗികൾ തറയിൽ കിടക്കുന്നുണ്ടായിരുന്നില്ല .ഇന്ന് ഇത്രയും പുരോഗമിച്ചിട്ടും പ്രാകൃത നിലവാരമാണുള്ളത് .
മുൻപ് ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ തനിക്ക് പല വിഷമതകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
