/kalakaumudi/media/media_files/2025/08/08/dr-harris-explanation-2025-08-08-16-13-52.jpg)
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ആരോപണത്തിന് മറുപടിയുമായി ഡോക്ടര്‍ ഹാരിസ്. കൊറിയര്‍ ബോക്‌സില്‍ കണ്ടത് നന്നാക്കാനായി കൊണ്ടുപോയ നെഫ്രോസ്‌കോപ്പാണെന്നാണ് ഹാരിസ് പറയുന്നു. ഡോക്ടര്‍ ഹാരിസ് മെഡിക്കല്‍ ഓഫീസര്‍മാരുടെ ഗ്രൂപ്പിലേക്കിട്ട വിശദീകരണ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. പഴക്കം ചെന്ന രണ്ട് നെഫ്രോസ്‌കോപ്പുകള്‍ ആണ് എറണാകുളത്ത് അയച്ചത്. ഉപകരണം റിപ്പയര്‍ ചെയ്യാന്‍ 2 ലക്ഷം രൂപയാണ് എറണാകുളത്തെ കമ്പനി ആവശ്യപ്പെട്ടത്. അത്രയും തുകയില്ലാത്തതിനാല്‍ തിരിച്ചയക്കാന്‍ പറഞ്ഞെന്നും ഡോക്ടര്‍ ഹാരിസ് വ്യക്തമാക്കി. ആ പാക്കിംഗ് കവര്‍ ആണ് എച്ച്ഒഡിയുടെ വിലാസത്തില്‍ അവിടെ കണ്ടതെന്നും ഡോക്ടര്‍ ഹാരിസ് വ്യക്തമാക്കി.