ഡോ.മോഹൻദാസ് കെസോട്ടോയിൽ നിന്ന് രാജിവച്ചു

മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ആയിരുന്ന  ഡോ.എം.കെ.മോഹൻദാസ് മരണാനന്തര അവയവദാന ഏജൻസിയായ കെസോട്ടോയുടെ സൗത്ത് സോണൽ നോഡൽ ഓഫീസർ പദവിയിൽ നിന്ന് രാജിവച്ചു.

author-image
Devina
New Update
mohandas

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ആയിരുന്ന  ഡോ.എം.കെ.മോഹൻദാസ് മരണാനന്തര അവയവദാന ഏജൻസിയായ കെസോട്ടോയുടെ സൗത്ത് സോണൽ നോഡൽ ഓഫീസർ പദവിയിൽ നിന്ന് രാജിവച്ചു.

വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളാലാണ് രാജിയെന്ന് ഫെയ്‌സ്ബുക്ക്‌പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.  

അഭിപ്രായസ്വാതന്ത്ര്യം  മൗലികാവകാശമാണെന്നും  ഭരണഘടനയിലും ജനാധിപത്യത്തിലും ഡോ.ബി.ആർ.അംബദ്കറിലും താൻ  വിശ്വസിക്കുന്നുവെന്നും മോഹൻദാസ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി .

കെസോട്ടോ പൂർണ പരാജയമെന്നു വിമർശിച്ച് ഓഗസ്റ്റിൽ മോഹൻദാസ് പോസ്റ്റിട്ടത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഉപകരണക്ഷാമത്തെ കുറിച്ചുള്ള ഡോ.ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു മോഹൻദാസിന്റെ വിമർശനം.

കെസോട്ടോ വഴി  വൃക്ക   മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും വിശദീകരണം തേടിയിരിക്കുന്നു.