ഡോ. വന്ദനദാസ് വധക്കേസ് ; ഈ മാസം പതിനേഴിന് വിധി പറയും

ഡോ. വന്ദനദാസ് വധക്കേസിൽ വിധി ഈ മാസം പതിനേഴിന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. കേസിൽ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചുകൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് പൊലീസ് കൊണ്ടു വന്ന സന്ദീപ് എന്നയാളുടെ കുത്തേറ്റായിരുന്നു മരണം

author-image
Devina
New Update
vandhuu

കൊല്ലം: ഡോ. വന്ദനദാസ് വധക്കേസിൽ വിധി ഈ മാസം പതിനേഴിന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. കേസിൽ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു.മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻ ദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകൾ വന്ദന ദാസ് എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെയാണ് 2023 മേയ് 10 ന് പുലർച്ചെ അക്രമിയുടെ കുത്തേറ്റ് മരിച്ചത്.

 കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് പൊലീസ് കൊണ്ടു വന്ന സന്ദീപ് എന്നയാളുടെ കുത്തേറ്റായിരുന്നു മരണം.നെടുമ്പന യുപി സ്‌കൂൾ അധ്യാപകനായിരുന്ന കേസിലെ പ്രതി ജി സന്ദീപിനെ അച്ചടക്ക നടപടിയുടെ ഭാഗമായി ജോലിയിൽനിന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്താക്കിയിരുന്നു