ജോലിക്കിടെ മദ്യപാനം: പൊന്നാനിയിൽ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ

ജോലിക്കിടെ എസ്ഐ മദ്യപിക്കുന്നതായുള്ള പരാതിയെ തുടർന്ന്  തിരൂർ സിഐ  ജിനേഷ് നടത്തിയ പരിശോധനയിൽ രാജേഷ് മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.

author-image
Rajesh T L
New Update
qmxo

മലപ്പുറം : ജോലിക്കിടെ മദ്യപിച്ചതായി കണ്ടെത്തിയ പൊന്നാനി ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തു. ഗ്രേഡ് എസ്ഐ രാജേഷിനെയാണ് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ജോലിക്കിടെ എസ്ഐ മദ്യപിക്കുന്നതായുള്ള പരാതിയെ തുടർന്ന്  തിരൂർ സിഐ  ജിനേഷ് നടത്തിയ പരിശോധനയിൽ രാജേഷ് മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. സിഐ നൽകിയ റിപ്പോർട്ടിനെ തുടർന്ന് ശനിയാഴ്ച വൈകിട്ടോടെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

kerala police Malayalam News drinking