പൂണിത്തുറയിലെ കുടിവെള്ളക്ഷാമം: ബി.ഡി.ജെ.എസ് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു

പൂണിത്തുറ ഡിവിഷനിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് പൂണിത്തുറ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവന്ത്ര വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു

author-image
Shyam
New Update
WhatsApp Image 2026-01-29 at 3.59.56 PM

കൊച്ചി: പൂണിത്തുറ ഡിവിഷനിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് പൂണിത്തുറ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവന്ത്ര വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ. ജെ അശോകൻ ഉദ്ഘാടനം ചെയ്തു.നേതാക്കളായ സി.സതീശൻ, കെ.എസ് വിജയൻ, സുബ്രഹ്മണ്യൻ പേട്ട, ദീപ വിജയൻ, ഷാജി ഇരുമ്പനം, എം.എസ് രാധാകൃഷ്ണൻ, രഘുവരൻ തുടങ്ങിയവർ നേതൃത്വം നൽകി

kochi BDJS