കുടിവെള്ള ക്ഷാമം രൂക്ഷം; ജല അതോറിറ്റി അധികൃതരെ നാട്ടുകാർ തടഞ്ഞു

സീപോർട്ട് എയർപോർട്ട് റോഡിലെ  പ്രധാന പൈപ്പ് ലൈനിൽ നിന്നും ഒന്നര കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ച് മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാനായി ജല അതോറിറ്റിയിൽ പണം അടച്ചതിനെ തുടർന്ന് ടെണ്ടർ ചെയ്ത്  നടത്തുന്ന പദ്ധതിയാണെന്ന് തൃക്കാക്കര ജല അതോറിറ്റി എ ഇ അറിയിച്ചു.ഇതുവഴി സ്ഥാപിക്കുന്ന പൈപ്പ് ലൈൻ നാട്ടുകാർക്കും ഉപയോഗിക്കാനാകും എന്ന് ജല അതോറിറ്റി അറിയിച്ചു.

author-image
Shyam Kopparambil
New Update
1
Listen to this article
0.75x 1x 1.5x
00:00 / 00:00

 കാക്കനാട് : കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ജല അതോറിറ്റി അധികൃതരെ നാട്ടുകാർ തടഞ്ഞു. കാക്കനാട് ഇൻഫോപാർക്ക് റോഡിൽ ജല അതോറിറ്റിയുടെ പൈപ്പിടാൻ എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ചിറ്റേത്തുകര 17ാം വാർഡിലെ പ്രധാന കുടിവെള്ള പൈപ്പ് ലൈനിൽ നിന്നും 11-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ ഫ്ലാറ്റിലേക്ക് പൈപ്പ് ലൈൻ സ്ഥാപിച്ചാൽ ചിറ്റേത്തുകരയിലെ കുടിവെള്ളക്ഷാമം രൂക്ഷമാവും എന്ന് ആരോപിച്ചാണ് വാർഡ് കൗൺസിലർ അസ്മാ ഷെരീഫിന്റെ നേതൃത്വത്തിൽ നാട്ടുകാർ പൈപ്പ് ലൈൻ ഇടുന്നത് തടഞ്ഞത്.ഇൻഫോപാർക്ക് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ജോലികൾ നിർത്തി വക്കാൻ ജല അതോറിറ്റി തീരുമാനിച്ചു. സീപോർട്ട് എയർപോർട്ട് റോഡിലെ  പ്രധാന പൈപ്പ് ലൈനിൽ നിന്നും ഒന്നര കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ച് മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാനായി ജല അതോറിറ്റിയിൽ പണം അടച്ചതിനെ തുടർന്ന് ടെണ്ടർ ചെയ്ത്  നടത്തുന്ന പദ്ധതിയാണെന്ന് തൃക്കാക്കര ജല അതോറിറ്റി എ ഇ അറിയിച്ചു.ഇതുവഴി സ്ഥാപിക്കുന്ന പൈപ്പ് ലൈൻ നാട്ടുകാർക്കും ഉപയോഗിക്കാനാകും എന്ന് ജല അതോറിറ്റി അറിയിച്ചു.

kakkanad