/kalakaumudi/media/media_files/2025/11/24/whatsapp-im-2025-11-24-22-29-32.jpeg)
തൃക്കാക്കര: കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ കുടിവെള്ള വിതരണം പുനസ്ഥാപിച്ചു.അഞ്ച് ദിവസമായി കുടിവെള്ളം മുടങ്ങിയതിന് എതിരെ ക്വാർട്ടേഴ്സിലെ താമസക്കാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതിനെ തുടർന്നാണ് വാട്ടർ അതോറിറ്റിയുടെ നടപടി.നൂറിലധികം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടിലായത്. വാട്ടർ അതോറിറ്റിയെ വിവരമറിയിച്ചിട്ടും നടപടിയില്ലാതെ വന്നതോടെ പ്രദേശവാസികൾ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കുകയായിരുന്നു.വാൽവ് ഓപ്പറേഷന്റെ പേരിൽ കുടിവെള്ളത്തിന് തടസമുണ്ടാകുന്നത് പതിവാണെന്നും വാർഡ് കൗൺസിലർ വ്യക്തമാക്കി. കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. 2000 ലിറ്ററിന്റെ ടാങ്കിൽ വെള്ളമടിക്കുന്നതിന് 700 രൂപയാണ് നൽകുന്നത്. കഴിഞ്ഞ 2 ദിവസമായി പൈപ്പ് പൊട്ടിയിരിക്കുന്നതിനാൽ ഇത് ശെരിയാകുന്നതിന്റെ പിറകെ ആയിരുന്നുവെന്നാണ് വാട്ടർ അതോറിറ്റി പറഞ്ഞതെന്നും താമസക്കാർ പറയുന്നു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
