/kalakaumudi/media/media_files/2025/11/13/thuravoor-accident-2025-11-13-10-32-50.jpg)
ആലപ്പുഴ: അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ സ്ഥാപിച്ച ഗർഡറുകൾ പിക്കപ്പ് വാനിന് മുകളിലേക്ക് വീണ് ഡ്രൈവറിനു ദാരുണാന്ത്യം .
പുലർച്ചെ മൂന്നുമണിയോടെ നടന്ന അപകടത്തിൽ പത്തനംതിട്ട സ്വദേശിയായ രാജേഷ് ആണ് മരിച്ചത്.
രണ്ട് ഗർഡറുകളാണ് വാഹനത്തിനു മുകളിലേക്ക് വീണത്. എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്ക് മുട്ടയുമായി പോകുകയായിരുന്ന പിക്കപ്പ് വാനിനു മുകളിലേക്കാണ് ഗർഡറുകൾ വീണത്.
ക്രയിനുപയോഗിച്ച് ഗർഡറുകൾ നീക്കി പിക്കപ്പ്‌വാനിനുള്ളിൽ കുടുങ്ങി മരിച്ച ഡ്രൈവറെ പുറത്തെടുത്തു. വാഹനം വെട്ടിമുറിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
ഗർഡർ സ്ഥാപിക്കുന്നതിനിടെ വാഹനങ്ങൾ കടത്തിവിട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
ഉണ്ടായത് വൻ സുരക്ഷാവീഴ്ചയാണെന്നും പ്രദേശവാസികൾ പറയുന്നു. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ ജാക്കികൾ തെന്നിയതും അപകടത്തിനിടയാക്കി.
ഗർഡറിനടിയിൽ കുടുതൽ ആളുകൾ ഉണ്ടോയെന്നതും പരിശോധിക്കുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
