/kalakaumudi/media/media_files/2024/12/09/xbvndKOtmSI4QBVGRsWE.jpg)
പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ പനയംപാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി കെ കെ സുബീഷ് (37) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു. കുടുങ്ങിക്കിടന്ന ഡ്രൈവറെ ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.