/kalakaumudi/media/media_files/fNsMs4xFwwSaNG1YnaAw.jpeg)
മതിയായ ഉറക്കമില്ലാതെ ഡ്രൈവര്‍മാര്‍ വണ്ടി ഓടിക്കുന്നതു വഴി ഒരുപാടു അപകടങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ അത്തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കെ എസ് ആര്‍ ടി സി ബസ്സുകളില്‍ ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ദീര്‍ഘദൂര സര്‍വ്വീസുകളിലായിരിക്കും ആദ്യം ഇവ സ്ഥാപിക്കുക. പിന്നീട് മറ്റു ബസ്സുകളിലേക്കും വ്യാപിപ്പിക്കും.
ഡ്രൈവര്‍മാരുടെ ക്ഷീണം നിരീക്ഷിക്കാനും, വാഹനമപുയോഗിക്കുമ്പോള്‍ പുകവലിയോ, മൊബൈല്‍ഫോണ്‍ പോലുള്ളവ ഉപയോഗിക്കുന്നുണ്ടോ എന്നത് അറിയാനും ഈ സംവിധാനം സഹായിക്കും. സെന്‍സര്‍ ക്യാമറകള്‍ ഡ്രൈവറുടെ ചലനങ്ങള്‍, തല, കണ്ണുകള്‍ എന്നിവയെ നോക്കിയും, റോഡിന്റെ അവസ്ഥകളും കൂടി നോക്കി ക്യാമറകള്‍ മുന്നറിയിപ്പ് അലാറം മുഴക്കും.
നിലവില്‍ പുതിയ കെ എസ് ആര്‍ ടി സി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് എസി ബസ്സുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പുതിയ വണ്ടികള്‍ക്കു വാങ്ങാനുള്ള ടെണ്ടറുകളും ക്ഷണിച്ചിട്ടുണ്ട്.