യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യം; വീണ്ടും ചോദ്യം ചെയ്യും

നേരത്തേ ചോദ്യം ചെയ്ത ശേഷം കണ്ടക്ടര്‍ സുബിനെയും കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററെയും വിട്ടയച്ചിരുന്നു

author-image
Rajesh T L
New Update
yadu
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെട്ട കേസില്‍ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യം. യദുവിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. മൊഴികള്‍ പരിശോധിച്ച ശേഷം വീണ്ടും വിളിപ്പിക്കും. സിസിടിവി കാമറയുടെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിലാണ് യദുവിനെ ചോദ്യം ചെയ്തത്. 

അറസ്റ്റ് ചെയ്തുവിട്ടതിന് പിന്നാലെ യദു ബസിനു സമീപമെത്തിയിരുന്നു. ഇതിലെ ദുരൂഹത നീക്കാനാണ് പൊലീസിന്റെ ശ്രമം. നേരത്തേ ചോദ്യം ചെയ്ത ശേഷം കണ്ടക്ടര്‍ സുബിനെയും കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററെയും വിട്ടയച്ചിരുന്നു. 

ksrtc Mayor Arya Rajendran thiruvanannthapuram