/kalakaumudi/media/media_files/2024/10/27/8tauiw6SCuncY1SWhm0q.jpeg)
തൃക്കാക്കര: കാക്കനാട് ലോറി ഡ്രൈവർ മരിച്ചനിലയിൽ കണ്ടെത്തി.സേലം സ്വദേശി അക്ബർ (41) ആണ് മരിച്ചത്.കാക്കനാട് സീ - എയർ പോർട്ട് റോഡിൽ ഭാരത് മാതാ കോളേജിന് സമീപം ചരക്ക് ലോറി നിർത്തിയിട്ട നിലയിലായിരുന്നു.തൃക്കാക്കരയിലെ ഗോഡൗണിലേക്ക് പെയിന്റ് ഉൾപ്പടെയുള്ള സാമഗ്രികളുമായി എത്തിയതായിരുന്നു. വാഹന ഉടമ ഡ്രൈവറെ ഇന്നലെ രാവിലെ മുതൽ ഫോണിൽ കിട്ടാതായതോടെ തൃക്കാക്കര പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് തൃക്കാക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലോറി ഡ്രൈവർ ലോറിക്ക് പിന്നിലെ കണ്ടയ്നറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരുന്ന് കഴിക്കുന്ന ആളാണ് മരിച്ച അക്ബറെന്ന് ലോറി ഉടമ പോലീസിനോട് പറഞ്ഞു. മൃദദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.