/kalakaumudi/media/media_files/kH1apAZ5e9plcHv8BFLR.jpg)
ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഡ്രൈവര്‍ക്കെതിരേ കേസ്. തൃശൂര്‍ ഇരിങ്ങാലക്കുട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആകാശ് എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ മൂര്‍ക്കനാട് കുറുപ്പത്ത് വീട്ടില്‍ രാധാകൃഷ്ണനെതിരെയാണ് കേസെടുത്തത്.ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ട യാത്രക്കാരില്‍ ഒരാള്‍ ഇതു മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായിരുന്നു. വിഡിയോ കണ്ട് ഇരിങ്ങാലക്കുട പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പിനു കൈമാറി.