സംസ്ഥാനത്ത് ഡ്രൈവിങ് ലൈന്‍സന്‍സ് ഇനി ഡിജിറ്റല്‍

പുതുതായി ലൈന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഇനി മുതല്‍ പ്രിന്റ് ഡ്രൈവിങ് ലൈസന്‍സ് നല്‍കില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ച് കഴിഞ്ഞാല്‍ വെബ്‌സൈറ്റില്‍ നിന്ന് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാം

author-image
Prana
New Update
driving licence

സംസ്ഥാനത്ത് ഡിജിറ്റല്‍ ലൈസന്‍സ് സംവിധാനം നിലവില്‍ വന്നു. പുതുതായി ലൈന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഇനി മുതല്‍ പ്രിന്റ് ഡ്രൈവിങ് ലൈസന്‍സ് നല്‍കില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ച് കഴിഞ്ഞാല്‍ വെബ്‌സൈറ്റില്‍ നിന്ന് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാം.
ഇത്തരത്തില്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ലൈസന്‍സ് ഡിജി ലോക്കര്‍, എം പരിവാഹന്‍ എന്നീ മൊബൈല്‍ ആപ്പുകളില്‍ സൂക്ഷിക്കാം. ആവശ്യമുള്ളവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യുന്ന ലൈസന്‍സ് പ്രിന്റ് ചെയ്ത് സൂക്ഷിക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി.

digital kerala MVD Kerala Driving Licence