drug smuggling arrest
ബൈക്കില്‍ കഞ്ചാവുമായെത്തിയ രണ്ടുപേര്‍ എക്സൈസിന്റെ പിടിയിലായി. 2.3 കിലോഗ്രാം കഞ്ചാവ് കടത്താന്‍ ശ്രമിച്ച ആലുവ കിഴക്കുംഭാഗം സ്വദേശി അലന്‍ (22), കുന്നത്തുനാട് ചേലമറ്റം സ്വദേശി ഷാനു (22) എന്നിവരാണ് അറസ്റ്റിലായത്. ചാലക്കുടി എക്സൈസ് മേലൂര്‍ നടുത്തുരുത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.റേഞ്ച് ഇന്‍സ്‌പെക്ടര്‍ സമീറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഗ്രേഡ് എ ഇ ഐമാരായ സുനില്‍ കുമാര്‍, ദിബോസ്, ഷാജി, സുരേഷ് ജെയ്സണ്‍ ജോസ്, ജി പി ഒമാരായ ആനന്ദന്‍, ഷിജു വര്‍ഗീസ്, ഡബ്ല്യു സി ഇ ഒ. പിങ്കി മോഹന്‍ദാസ് പങ്കെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
