പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്നു പേര്‍ പിടിയില്‍

സൗമേഷിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 700 ലധികം നിരോധിത പാക്കറ്റ് പുകയില ഉത്പന്നങ്ങളായ ഹാന്‍സും കൂളും പിടിച്ചെടുത്തപ്പോള്‍ വള്ളംകുളം സ്‌കൂളിന് സമീപം കച്ചവടം നടത്തുന്ന സോമന്റെ കടയില്‍ നിന്നും ഇത്തരം 800 ലധികം പാക്കറ്റുകളാണ് പിടികൂടിയത്.

author-image
Rajesh T L
New Update
police

drug smuggling arrest

Listen to this article
0.75x1x1.5x
00:00/ 00:00

പത്തനംതിട്ടയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്നു പേര്‍ പിടിയില്‍. ജില്ലാ ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് നോഡല്‍ ഓഫീസറും നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി ജെ ഉമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പോലീസ് സ്റ്റേഷനുകളുമായി ചേര്‍ന്നാണ് റെയ്ഡുകള്‍ നടന്നത്.തിരുവല്ല വള്ളംകുളം നന്നൂര്‍ കളപുരക്കല്‍ സൗമേഷ് ( 35), വള്ളംകുളം കൊടുവേലില്‍ ഹൗസില്‍ സോമന്‍ (70), ഏനാത്ത് കടമ്പനാട് ഏഴാംമൈല്‍ കിണറുവിള കിഴക്കേതില്‍ നടരാജന്‍ (64) എന്നിവരാണ് അറസ്റ്റിലായത്.സൗമേഷിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 700 ലധികം നിരോധിത പാക്കറ്റ് പുകയില ഉത്പന്നങ്ങളായ ഹാന്‍സും കൂളും പിടിച്ചെടുത്തപ്പോള്‍ വള്ളംകുളം സ്‌കൂളിന് സമീപം കച്ചവടം നടത്തുന്ന സോമന്റെ കടയില്‍ നിന്നും ഇത്തരം 800 ലധികം പാക്കറ്റുകളാണ് പിടികൂടിയത്. നടരാജന്റെ പക്കല്‍ നിന്നും ശംഭു കൂള്‍ ഹാന്‍സ് ഗണേഷ് എന്നീ ഇനങ്ങളില്‍പ്പെട്ട 100 പാക്കറ്റ് ഉത്പന്നങ്ങളും കണ്ടെടുത്തു.

drug smuggling arrest