കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന മുഖ്യ കണ്ണികള്‍ പിടിയില്‍

 കൊച്ചിയിലെ സ്‌കൂള്‍, കോളജ് കേന്ദ്രീകരിച്ച്  വിദ്യാര്‍ത്ഥികള്‍ക്ക് അടക്കമുള്ള ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന മുഖ്യ കണ്ണികള്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ പിടിയിലായി.

author-image
Akshaya N K
New Update
as

കൊച്ചി: കൊച്ചിയിലെ സ്‌കൂള്‍, കോളജ് കേന്ദ്രീകരിച്ച്  വിദ്യാര്‍ത്ഥികള്‍ക്ക് അടക്കമുള്ള ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന മുഖ്യ കണ്ണികള്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ പിടിയിലായി. കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിലെ പ്രധാനി കുണ്ടന്നൂര്‍ സ്വദേശി സച്ചിന്‍, ഒഡീഷ സ്വദേശി ദുര്യോധന മാലിക് എന്നിവരാണ് പിടിയിലായത്. 

ഇവരില്‍ നിന്നും അഞ്ചു കിലോ കഞ്ചാവും 28,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. മാലിക് സ്വന്തമായി ഒഡീഷയിലെ കണ്ഡമാല്‍ ജില്ലയില്‍ കഞ്ചാവ് കൃഷി നടത്തുത്തിടത്തു നിന്നാണ് കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തിച്ച് കൊണ്ടുവന്നതെന്ന്  ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പറയുന്നു.

kochi drug odisha cannabis cannabis cultivation selling drugs