ലഹരി, റോഡ് സുരക്ഷ: ബോധവൽക്കരണവുമായി എസ്.എൻ.യു.പി. സ്‌കൂൾ കങ്ങരപ്പടി

പഠനോത്സവത്തിൻ്റെ ഭാഗമായി വർദ്ധിച്ചുവരുന്ന റോഡപകടങ്ങളും ലഹരി ഉപയോഗവും നിർമാർജ്ജനം ചെയ്യുന്നതിനായി എസ്.എൻ.യു.പി.സ്‌കൂൾ തൃക്കാക്കരയിലെ വിദ്യാർത്ഥികൾ കങ്ങരപ്പടി ജംഗ്ഷനിൽ ഫ്ളാഷ് മോബ്, നൃത്തശില്പം എന്നിവയിലൂടെ ബോധവൽക്കരണം നടത്തി.

author-image
Shyam Kopparambil
New Update
11

തൃക്കാക്കര: പഠനോത്സവത്തിൻ്റെ ഭാഗമായി വർദ്ധിച്ചുവരുന്ന റോഡപകടങ്ങളും ലഹരി ഉപയോഗവും നിർമാർജ്ജനം ചെയ്യുന്നതിനായി എസ്.എൻ.യു.പി.സ്‌കൂൾ തൃക്കാക്കരയിലെ വിദ്യാർത്ഥികൾ കങ്ങരപ്പടി ജംഗ്ഷനിൽ ഫ്ളാഷ് മോബ്, നൃത്തശില്പം എന്നിവയിലൂടെ ബോധവൽക്കരണം നടത്തി. കളമശ്ശേരി നഗരസഭ കൗൺസർമാരായ ലിസി കാർത്തികേയൻ, കെ.കെ. ശശി, ബിജു പി.വി. സുബൈർ കെ.എച്ച.്, സ്‌കൂൾ മാനേജർ കെ.ആർ. സുനിൽ, ഹെഡ്‌മി സ്ട്രസ് സ്‌മിതാ ഗോപിനാഥ്, സ്‌കൂൾ മാനേജ്‌മെൻറ് ഭാരവാഹികൾ, അധ്യാപകർ, വ്യാപാരി വ്യവസായി, ഓട്ടോ തൊഴിലാളി യൂണിയനുകൾ, പി.ടി.എ. അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

kochi