മലപ്പുറത്ത്‌ വൻ ലഹരി വേട്ട

എടവണ്ണപ്പാറയിൽ ഒഴിഞ്ഞ വീട് കേന്ദ്രീകരിച്ചു നടന്ന ലഹരി മരുന്ന് കച്ചവടം നടത്തുന്ന രണ്ടുപേരാണ് പോലീസ് കസ്റ്റഡിയിൽ ആയത്

author-image
Vineeth Sudhakar
New Update
IMG_1737

മലപ്പുറം : എടവണ്ണപ്പാറയിലെ ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ചു ലഹരി വില്പന നടത്തി വന്ന രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ൽ വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി മ​ലാ​ട്ടി​ക്കൽ വീട്ടിൽ നടൻ റഷീദ് എന്നറിയപ്പെടുന്ന റഷീദ് (40)

എടവണ്ണപ്പാറ വാഴൂർ സ്വദേശി ജുനൈദ് (40) എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായത് .ഇവരിൽ നിന്ന് എം ഡി എം എ, ഹാഷിഷ് ഓഴിൽ, കഞ്ചാവ് ,എൽ എസ് ഡി സ്റ്റിക്കർ തുടങ്ങി നിരവധി ലഹരി മരുന്നുകൾ പിടിച്ചെടുത്തു.ജുനൈദിന്റെ വീട്ടിൽ നിന്നാണ് ലഹരി മരുന്നുമായി ഇരുവരും അറസ്റ്റിലായത് .2024 ൽ ലഹരി കേസിൽ ഒന്നാം പ്രതിയായ റഷീദ് .അറസ്റ്റ് ഭയന്ന് മുങ്ങി നടക്കുക ആയിരുന്നു .ഇരുവരുടെയും പേരിൽ നിരവധി കേസുകൾ സ്റ്റേഷനിൽ ഉണ്ട്.