കൊച്ചിയില്‍ വൻ ലഹരിവേട്ട; 22.75 ഗ്രാം എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ 10 പേർ പിടിയിൽ

ടി വി സെന്ററിന് സമീപത്തെ ഹാർവെസ്റ്റ് അപ്പാർട്ട്‌മെൻറിൽ നിന്നും .ഇന്നലെ പുലർച്ചെ ഒരുമണിയോടെ  ഇൻഫോപാർക്ക് പോലീസ് നടത്തിയ പരിശോധനയിൽ വിൽപനക്കായി കൊണ്ടുവന്ന  13.52 ഗ്രാം എം.ഡി.എം പിടികുടിയത്

author-image
Shyam Kopparambil
New Update
asdasd
Listen to this article
0.75x1x1.5x
00:00/ 00:00

തൃക്കാക്കര: ജില്ലയിൽ വൻ ലഹരിവേട്ട.22.75 ഗ്രാം എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ  10 പേർ പിടിയിലായി. പാലക്കാട് സ്വദേശികളായ  ജമീല മൻസിൽ സാദിഖ് ഷാ (22), ബിഷാരത്ത് വീട്ടിൽ സുഹൈൽ ടി.എൻ ,(22 ) കാലംപുരം വീട്ടിൽ  കെ.എം രാഹുൽ (22 ),കീഴ്പ്പടം വീട്ടിൽ കെ.ആകാശ് (22),തൃശൂർ സ്വദേശികളായ നടുവിൽപുരക്കൽ വീട്ടിൽ അതുൽ കൃഷ്ണ( 23) പുതുവീട്ടിൽ മുഹമ്മദ് റംഷീഖ് (23),മറത്ത്കുന്നുന്ന് വീട്ടിൽ നിഖിൽ എം.എസ് (24 ), ഉള്ളടത്തിൽ വീട്ടിൽ നിതിൻ യു.എം (24),തയേറി വീട്ടിൽ   റൈഗൽ  (19) എന്നിവരെയാണ് ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്. ടി വി സെന്ററിന് സമീപത്തെ ഹാർവെസ്റ്റ് അപ്പാർട്ട്‌മെൻറിൽ നിന്നും .ഇന്നലെ പുലർച്ചെ ഒരുമണിയോടെ  ഇൻഫോപാർക്ക് പോലീസ് നടത്തിയ പരിശോധനയിൽ വിൽപനക്കായി കൊണ്ടുവന്ന  13.52 ഗ്രാം എം.ഡി.എം പിടികുടിയത്.സുഹൈൽ ടി.എൻ,നിതിൻ യു.എം എന്നിവർ മുമ്പും കേസിൽ പിടിയിലായിട്ടുള്ളതായി പോലീസ് പറഞ്ഞു, ഇൻഫോപാർക്ക് എസ്.ഐ  സജീവ്,ബദർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.ഇന്നലെ ഉച്ചക്ക് കളമശ്ശേരി പോട്ടച്ചാൽ റോഡിൽ നടത്തിയ പരിശോധനയിൽ 9.23 ഗ്രാം  എം.ഡി.എം.എയുമായി ആലപ്പുഴ കല്ലുപാറയിൽ വീട്ടിൽ സുഹൈർ (24)നെ ഡാൻസാഫ് പിടികൂടി.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

mdma sales police case MDMA kakkanad news