മദ്യലഹരില്‍ വണ്ടിയോടിച്ച് അക്രമം; പോലീസുകാരന്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി ഹൈവേ പോലീസിലെ ഡ്രൈവര്‍ അനുരാജ്. ഞായറാഴ്ച്ച രാത്രി തൃശൂര്‍ മാളയിലായിരുന്നു സംഭവം. വാഹനത്തില്‍ നിന്നും മദ്യകുപ്പികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

author-image
Akshaya N K
Updated On
New Update
accident

തൃശൂര്‍: മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി ഹൈവേ പോലീസിലെ ഡ്രൈവര്‍ അനുരാജ്. ഞായറാഴ്ച്ച രാത്രി തൃശൂര്‍ മാളയിലായിരുന്നു സംഭവം. ഇയാള്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് രണ്ടു വാഹനങ്ങളില്‍ ഇടിച്ചിട്ടും നിര്‍ത്താതെ ഓടിച്ചു പോയി. തുടര്‍ന്ന് മേലടൂരില്‍ വച്ച് വാഹനം തലകീഴായി മറിയുകയായിരുന്നു. 

മാള പോലീസ് സ്ഥലത്തെത്തി അനുരാജിനെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്ക് ഹാജറാക്കി. ഇയാള്‍ മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനുപുറമെ വാഹനത്തില്‍ നിന്നും മദ്യകുപ്പികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

accident accident news thrissur