തിരുവല്ലയിൽ ഇരുചക്ര വാഹനത്തിൽ നിന്ന് യുവതിയെ തള്ളി താഴെയിട്ട് മദ്യപന്റെ പരാക്രമം; ഒടുവിൽ പിടിയിൽ

ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി താഴെയിട്ട ശേഷം വാഹനവുമായി ഇയാൾ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.

author-image
Greeshma Rakesh
Updated On
New Update
crime

അറസ്റ്റിലായ തിരുവല്ല സ്വദേശി ജോജോ

Listen to this article
0.75x 1x 1.5x
00:00 / 00:00

പത്തനംതിട്ട: തിരുവല്ലയിൽ യുവതിക്ക് നേരെ മദ്യപന്റെ ആക്രമണം.തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയെ ആക്രമിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി താഴെയിട്ട ശേഷം വാഹനവുമായി ഇയാൾ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഇയാളുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് പൊലീസ് സ്‌റ്റേഷനിൽ ബഹളം വച്ചാണ് ഇയാൾ ഇറങ്ങി പോയത്. ശേഷം തിരുവല്ലയിലെത്തിയ ഇയാൾ ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന 25 കാരിയെ തടഞ്ഞു നിർത്തി വലിച്ച് താഴെയിടുകയായിരുന്നു.യുവതി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ടാണ് 25കാരിയെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ യുവതി ചികിത്സയിലാണ്. ജോജോ സ്ഥിര മദ്യപാനിയാണെന്നും മദ്യപിച്ച ശേഷം പ്രശ്‌നമുണ്ടാക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്നും പൊലീസ് പറഞ്ഞു.

Arrest thiruvalla thiruvanannthapuram