കൊച്ചി നഗരത്തിൽ ലഹരിവേട്ട: നാലുപേർ അറസ്റ്റിൽ

നഗരപരിധിയിൽ മാത്രം 20 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി കഞ്ചാവും എം.ഡി.എം.എയുമാണ് ലോക്കൽ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.

author-image
Shyam Kopparambil
New Update
sd
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വൻ ലഹരിവേട്ട. നഗരപരിധിയിൽ മാത്രം 20 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി കഞ്ചാവും എം.ഡി.എം.എയുമാണ് ലോക്കൽ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ചേരാനല്ലൂർ ഇടയക്കുന്നം പള്ളിപ്പറമ്പ് അശ്വിൻ ജോർജ് (25) എന്നയാളെ ചേരാനല്ലൂർ വിഷ്ണുപുരത്തുനിന്ന് 9.09 ഗ്രാം എം.ഡി.എം.എയുമായി ചേരാനല്ലൂർ പൊലീസ് പിടികൂടി.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും മലപ്പുറം പിലാക്കൽ വീട്ടിൽ ജാബിർ (27), പാലക്കാട് ചോലപറമ്പിൽ രജീഷ് (29), ഗാന്ധിനഗർ സ്വദേശി അഭിജിത്ത് റായ് (24) എന്നിവരെ 920 ഗ്രാം കഞ്ചാവുമായി കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തു.

kochi ernakulam Crime News Crime Ernakulam News CRIMENEWS