/kalakaumudi/media/media_files/iLvN12hgAVgdAahXsK3q.jpg)
കൊച്ചി: അപ്പാര്‍ട്ട്‌മെന്റിലെ ലഹരിപ്പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പതിനെട്ടുകാരിയടക്കം ഒമ്പതുപേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 13.522 ഗ്രാം എം.ഡി.എം.എയും വില്പനയ്ക്കായി ഉപയോഗിക്കുന്ന സാമഗ്രികളും കണ്ടെടുത്തു. കാക്കനാട് ടി.വി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍ട്ട്‌മെന്റില്‍ റേവ് പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയിലായിരുന്നു റെയ്ഡ്.