/kalakaumudi/media/media_files/w6IH2qlfl9921W5kWwIa.jpg)
പത്തനംതിട്ട : സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യഷാപ്പുകള്‍ അടഞ്ഞു കിടന്ന ദിവസം സമാന്തര മദ്യ വില്‍പന നടത്തിയതിനും ചാരായം, കോട എന്നിവ കൈവശം വച്ചതിനും പത്തനംതിട്ട ജില്ലയില്‍ 11 പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. 14 അബ്കാരി കേസുകളിലായി അറസ്റ്റിലായ ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇത് കൂടാതെ പൊതു സ്ഥലത്തെ മദ്യപാനത്തിന് ഒരു അബ്കാരി കേസും മയക്കമരുന്ന് കേസും രജിസ്റ്റര്‍ ചെയ്തു.
മദ്യ വില്‍പന നടത്തിയ കോന്നി അരുവാപ്പുലം ബംഗ്ലാവ് മുരിപ്പേല്‍ ആനന്ദന്‍ (50), തിരുവല്ല പെരിങ്ങര താഴ്ചപ്പടവില്‍ വീട്ടില്‍ വിഷ്ണു (27), മല്ലപ്പള്ളി കല്ലുപ്പാറ കുന്നത്ത് വീട്ടില്‍ അനില്‍കുമാര്‍ (53), പത്തനംതിട്ട ആറന്മുള സ്വദേശി കുളത്തില്‍ വീട്ടില്‍ ഭദ്രന്‍ (61), സീതത്തോട് സ്വദേശി കുളത്തിങ്കല്‍ വീട്ടില്‍ എബ്രഹാം (41), മുറിഞ്ഞകല്‍ സ്വദേശി ആറ്റുമാലില്‍ വീട്ടില്‍ ഷിജു (40), കടമ്പനാട് സ്വദേശി നിത്യാ നിവാസില്‍ സുധാകരന്‍ (60), ഇരവിപേരൂര്‍ സ്വദേശി വഞ്ചിക്കാപുര വീട്ടില്‍ സുരേഷ് (54), ഉള്ളന്നൂര്‍ പടിഞ്ഞാറ്റേതില്‍ വീട്ടില്‍ അനില്‍ (38), തുവയൂര്‍ സ്വദേശി അക്ഷയ വീട്ടില്‍ അജയന്‍ (52), തെങ്ങമം പടിഞ്ഞാറ്റേടത്ത് വീട്ടില്‍ സഹദേവ കുറുപ്പ് (68), ഓമല്ലൂര്‍ താമരശ്ശേരിയില്‍ വീട്ടില്‍ ബിജു ജോണ്‍ (50), കുറിയന്നൂര്‍ പാറക്കാലയില്‍ വീട്ടില്‍ ഷാജി (52), കോന്നി സുരേഷ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ നിന്നും 22.01 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. കൂടാതെ 10.7 ലിറ്റര്‍ ചാരായവും 680 ലിറ്റര്‍ കോടയും ഒരു ഓട്ടോറിക്ഷയും സ്‌കൂട്ടറും പിടിച്ചെടുത്തു.