/kalakaumudi/media/media_files/2025/11/28/madhyam-2025-11-28-11-52-02.jpg)
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ ഡ്രൈഡേകൾ പ്രഖ്യാപിച്ചു.
പോളിങ് ദിനത്തിലും ഫലപ്രഖ്യാപന ദിനത്തിലും സംസ്ഥാനത്ത് മദ്യവിൽപന ഉണ്ടാകില്ല.
വോട്ടെടുപ്പ് നടക്കുന്ന ദിവസത്തിന്റെ തലേന്ന് വൈകീട്ട് ആറ് മുതൽ പോളിങ് അവസാനിക്കുന്ന ദിവസം വരെ മദ്യവിൽപന ഉണ്ടാകില്ല.
ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ 7-ാം തീയതി വൈകീട്ട് 6 മണി മുതൽ 9-ാം തീയതി പോളിങ് കഴിയുന്നതുവരെ മദ്യവിൽപന നിരോധിച്ചു.
ഡിസംബർ 9 ന് ആണ് സംസ്ഥാനത്ത് രണ്ടാം ഘട്ട പോളിങ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഈ ദിവസങ്ങളിൽ വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
രണ്ടാംഘട്ടം പോളിങ് നടക്കുന്ന ജില്ലകളിൽ 9-ാം തീയതി വൈകീട്ട് ആറുമുതൽ 11-ാം തീയതി പോളിങ് കഴിയുന്നതുവരെയും മദ്യ വിൽപനയ്ക്ക് നിരോധനമുണ്ട്.
ഫലപ്രഖ്യാപന ദിനമായ ഡിസംബർ 13-ന് സംസ്ഥാനവ്യാപകമായി ഡ്രൈഡേ ആയിരിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
