ചന്ദ്രഗ്രഹണംഉള്ളതിനാൽ ആറ്റുകാൽ പൊങ്കാലദിനത്തിൽ ഉച്ചകഴിഞ്ഞ് നട അടയ്ക്കും

2026 ലെ ആറ്റുകാൽ പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് പൊങ്കാല ദിനമായ മാർച്ച് 3 ന് ചന്ദ്രഗ്രഹണമുള്ളതിനാൽ അന്നേ ദിവസം ഉച്ചയ്ക്ക് 3.10 മുതൽ വൈകിട്ട് 7 വരെ ക്ഷേത്രനട അടയ്ക്കുമെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.

author-image
Devina
New Update
attukal

തിരുവനന്തപുരം: 2026 ലെ ആറ്റുകാൽ പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് പൊങ്കാല ദിനമായ മാർച്ച് 3 ന് ചന്ദ്രഗ്രഹണമുള്ളതിനാൽ അന്നേ ദിവസം ഉച്ചയ്ക്ക് 3.10 മുതൽ വൈകിട്ട് 7 വരെ ക്ഷേത്രനട അടയ്ക്കുമെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.


 ഈ സമയത്ത് ക്ഷേത്രദർശം അനുവദിക്കില്ല.


താലപ്പൊലി നേർച്ചയ്ക്ക് വരുന്നവർ ഇതു കണക്കിലെടുത്ത് ഉച്ചയ്ക്ക് ഒന്നരയ്ക്കു മുമ്പ് ആയി ക്ഷേത്രദർശനത്തിന് എത്തിച്ചേരണമെന്നും അധികൃതർ അറിയിച്ചു .