/kalakaumudi/media/media_files/2026/01/12/makaravilakk-2026-01-12-13-25-57.jpg)
ശബരിമല: മകരവിളക്കു കാലത്ത് തീർത്ഥാടകർക്കു ദർശനം 19 ന് രാത്രി 10 മണിവരെമാത്രം അനുവദിക്കുകയുള്ളു .
തീർത്ഥാടനത്തിന് സമാപനം കുറിച്ചു. 19ന് രാത്രി മാളികപ്പുറത്തു ഗുരുതി നടക്കും.
19 ന് വൈകിട്ട് 6 വരെ മാത്രമേ തീർത്ഥാടകരെ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് കടത്തിവിടൂ.
അന്നു രാത്രി 10 ന് നട അടച്ചശേഷമാണ് ഗുരുതിയുടെ ചടങ്ങുകൾ തുടങ്ങുക.
2 ദിവസത്തെ ശുദ്ധിക്രിയ ഇന്നു സന്നിധാനത്ത് ആരംഭിക്കും.
വൈകിട്ട് 5 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ പ്രസാദ ശുദ്ധി ക്രിയകൾ നടക്കും.
ബിംബശുദ്ധിക്രിയകൾ നാളെ നടക്കും. മകരസംക്രമപൂജയ്ക്കും തിരുവാഭരണം ചാർത്തിയുള്ള ദീരാപാധനയ്ക്കുമായി അയ്യപ്പ സ്വാമിയെയും ശ്രീലകവും ഒരുക്കുന്നതിനാണ് ശുദ്ധിക്രിയ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
