കരോള്‍ സംഘത്തിനെതിരായ ആക്രമണം; ഡിവൈഎഫ്‌ഐ പ്രതിഷേധ കരോള്‍ നടത്തും

കരോള്‍ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ആര്‍എസ്എസ്- ബിജെപി നീക്കമെന്ന് കോണ്‍ഗ്രസും വിമര്‍ശിച്ചു

author-image
Biju
New Update
karol 2

പാലക്കാട്: പാലക്കാട് കരോള്‍ സംഘത്തിനെതിരായ ആക്രമണത്തില്‍ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും. പാലക്കാട് ജില്ലയില്‍ 2500 യൂണിറ്റിലും ഡിവൈഎഫ്‌ഐ പ്രതിഷേധ കരോള്‍ നടത്തും. ആര്‍എസ്എസിന് തടയാന്‍ ചങ്കൂറ്റമുണ്ടെങ്കില്‍ അതിനെ ആ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു. 

കരോള്‍ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ആര്‍എസ്എസ്- ബിജെപി നീക്കമെന്ന് കോണ്‍ഗ്രസും വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ ക്രിസ്തീയ സമൂഹത്തില്‍ നിന്ന് ബിജെപി ആഗ്രഹിച്ച പിന്തുണ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ആക്രമണമെന്ന് ആരോപിച്ച കോണ്‍ഗ്രസ്, അക്രമത്തിന് പിന്നിലുള്ള ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ബിജെപി നേതൃത്വം പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.

കരോള്‍ സംഘത്തിനെതിരായ ആക്രമണത്തില്‍ സി കൃഷ്ണകുമാറിനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. കുട്ടികളുടെ ക്രിസ്മസ് കാരോള്‍ സംഘത്തിന് നേരെയുണ്ടായ ആര്‍എസ്എസ് ആക്രമണത്തെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നതിലൂടെ കൃഷ്ണകുമാറിന്റെ യഥാര്‍ത്ഥ വര്‍ഗീയ മുഖം കൂടുതല്‍ വ്യക്തമായെന്ന് ഡിവൈഎഫ്‌ഐ വിമര്‍ശിച്ചു. സി കൃഷ്ണകുമാര്‍ പാലക്കാട്ടെ പ്രവീണ്‍ തൊഗാഡിയ ആണെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.