ഡിവൈഎഫ്ഐ നേതാവ് ജോയൽ മരിച്ചത് കസ്റ്റഡി മർദനത്തെതുടർന്ന്, സിപിഎം നേതാക്കൾക്കും പങ്ക്'; ഗുരുതര ആരോപണവുമായി കുടുംബം

അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്‍റെ മരണത്തിൽ പൊലീസിനും സിപിഎമ്മിനുമെതിരെ ആരോപണവുമായി കുടുംബം. ജോയലിന്‍റെ മരണം കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്നാണെന്നും സിപിഎമ്മിന് പങ്കുണ്ടെന്നുമാണ് ആരോപണം

author-image
Devina
New Update
joel

'
പത്തനംതിട്ട: അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിൻറെ മരണം കസ്റ്റഡി മർദനം മൂലമെന്ന ആരോപണവുമായി കുടുംബം. ജോയലിനെ മർദ്ദിച്ചതിൽ സിപിഎം നേതാക്കളുടെയും പിന്തുണയുണ്ടെന്ന് കുടുംബം ആരോപിച്ചു. 2020ൽ വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ജോയലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്നായിരുന്നു മർദനം. 2020 ജനുവരി ഒന്നിനാണ് ജോയലിന് മർദനമേറ്റത്. ഇതിനുശേഷം ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ജോയൽ നേരിട്ടു. അഞ്ചുമാസമാണ് ചികിത്സയിൽ തുടർന്നതെന്നും മൂത്രത്തിൽ പഴുപ്പും ചോരയുമായിരുന്നുവെന്നും ജോയലിൻറെ പിതൃ സഹോദരി കെകെ കുഞ്ഞമ്മ പറഞ്ഞു. ശാരീരിക അവശതകളെ തുടർന്ന് 2020 മേയ് 22 നാണ് ജോയൽ മരിച്ചത്.ജോയലിനെ മർദിക്കുന്നത് തടയാൻ ചെന്ന തന്നെയും പൊലീസ് മർദിച്ചെന്ന് കുഞ്ഞമ്മ പറഞ്ഞു. ജോയലിനെ മർദിച്ചതിൽ സിപിഎം നേതാക്കളുടെ പിന്തുണയുണ്ട്. മരിക്കുമ്പോൾ ജോയൽ ഡിവൈഎഫ്ഐ അടൂർ മേഖലാ സെക്രട്ടറിയായിരുന്നു. ചില നേതാക്കൾക്കെതിരെ ജോയൽ പ്രതികരിച്ചതാണ് വിരോധത്തിന് കാരണമെന്നും കെകെ കുഞ്ഞമ്മ ആരോപിച്ചു. അന്നത്തെ സിഐ യു ബിജുവും സംഘവും ചേർന്നാണ് ജോയലിനെ മർദിച്ചത്. ശ്രീകുമാർ എന്ന പൊലീസുകാർ മുട്ടുകൊണ്ട് ഇടിച്ച് ചതച്ചു. 

അവൻ ഇടിയേറ്റ് തെറിച്ചുവീണു. തടയാൻ ചെന്ന തന്നെയും പൊലീസ് അടിച്ചു. ഇതെല്ലാം കണ്ട് എസ്ഐ സാർ വന്നാണ് വെള്ളം കുടിക്കാൻ തന്നത്. അവന് മറ്റു അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല.ഇനി കേസിനോ വഴക്കിനോ പോയാൽ നൂറു കേസ് ചുമത്തുമെന്ന് പറഞ്ഞ് അന്നത്തെ അടൂർ സിഐ യു ബിജു ഭീഷണിപ്പെടുത്തിയെന്നും കെകെ കുഞ്ഞമ്മ പറഞ്ഞു. അന്ന് മുഖ്യമന്ത്രിക്കും  ഡിജിപിക്കുമടക്കം പരാതി നൽകിയിരുന്നെങ്കിലും നടപടിയും നീതിയും ലഭിച്ചില്ലെന്നും കുഞ്ഞമ്മ പറഞ്ഞു.  എന്നാൽ, ജോയലിൻറെ കുടുംബത്തിൻറെ ആരോപണം ആരോപണം സിപിഎം നേതൃത്വം നിഷേധിച്ചു. പൊലീസ് മർദനത്തെതുടർന്നല്ല മരണമെന്നും ഹൃദയാഘാതത്തെതുടർന്നാണെന്നുമായിരുന്നു അന്ന് പൊലീസ് വ്യക്കമാക്കിയിരുന്നത്.