തൃക്കാക്കര നഗരസഭയിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് സംഘർഷത്തിൽ കലാശിച്ചു

ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ തൃക്കാക്കര ബ്ലോക്ക് കമ്മിറ്റി നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു

author-image
Shyam Kopparambil
New Update
dyfi

തൃക്കാക്കര: ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ തൃക്കാക്കര ബ്ലോക്ക് കമ്മിറ്റി നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.കാക്കനാട് മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് നഗരസഭ കവാടത്തിൽ പോലീസ് തടഞ്ഞു.തുടർന്ന് പോലീസിനെ വെട്ടിച്ച് പ്രതിഷേധക്കാർ ചെയർപേഴ്സന്റെ ക്യാബിനിലേക്ക് ഇരച്ചുകയറി.തുടർന്ന് പോലീസും സമരക്കാരുമായി ഏറ്റുമുട്ടി.പ്രതിഷേധം നടക്കുമ്പോൾ ചെയർപേഴ്സൻ ക്യാബിനിൽ ഉണ്ടായിരുന്നില്ല.തുടർന്ന് പോലീസ് ഏറെനേരത്തെ പരിശ്രമത്തിനിടുവിലാണ് പ്രതിഷേധക്കാരെ നീക്കം ചെയ്യാനായത്.തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മീനു സുകുമാരൻ ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ തൃക്കാക്കര ബ്ലോക്ക്‌ സെക്രട്ടറി പി ബി ദീപക് കുമാർ അധ്യക്ഷത വഹിച്ചു.ഡി.വൈ.എഫ്.ഐ നേതാക്കളായ ഹക്കിം അലിയാർ,ഭാഗ്യലക്ഷ്മി,കെ.ഡി ധനേഷ്,പി.ബി എൽദോ,ലിജിൻ കലേഷ് എന്നിവർ നേതൃത്വം നൽകി.

dyfi THRIKKAKARA MUNICIPALITY