കാഫിർ സ്ക്രീൻഷോട്ട്: റിബേഷ് കുറ്റക്കാരനെന്ന് തെളിയിച്ചാൽ‌ 25 ലക്ഷം; ഡിവൈഎഫ്ഐ

വിവാദത്തിൽ പ്രതിരോധം തീർക്കുന്നതിനായി ഡിവൈഎഫ്ഐ വടകരയിൽ ബഹുജന പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ജനങ്ങളെ കാര്യങ്ങൾ ധരിപ്പിക്കുന്നതിനൊപ്പം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎഫ്ഐ

author-image
Vishnupriya
New Update
dyfi
Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ടിനു പിന്നിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ ആണെന്ന് തെളിയിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. 25 ലക്ഷം രൂപയാണ് സമ്മാനമായി വടകര ബ്ലോക്ക് കമ്മിറ്റി പ്രഖ്യാപിച്ചത്. ആവശ്യമുള്ളവർക്ക് ഫോൺ പരിശോധിക്കാമെന്നും കമ്മിറ്റിയുടെ പോസ്റ്ററിൽ പറയുന്നു.

വിവാദത്തിൽ പ്രതിരോധം തീർക്കുന്നതിനായി ഡിവൈഎഫ്ഐ വടകരയിൽ ബഹുജന പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ജനങ്ങളെ കാര്യങ്ങൾ ധരിപ്പിക്കുന്നതിനൊപ്പം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു .

കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയ്ക്ക് റിബേഷ് ബാലകൃഷ്ണൻ വക്കീൽ നോട്ടിസ് അയച്ചിരുന്നു. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണ് എന്ന് ആരോപിച്ചാണ് റിബേഷ് വക്കീൽ നോട്ടിസ് അയച്ചത്.

kafir controversy