കേരളത്തിലെ ഇ- ഹെല്‍ത്ത് സംവിധാനം;അറിയാം വിശദമായി

ഇ- ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കാനൊരുങ്ങി കേരളം.ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി തിരിച്ചറിയല്‍ നമ്പര്‍ സൃഷ്ടിക്കണം.

author-image
Akshaya N K
New Update
h

തിരുവനന്തപുരം: ഇ- ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കാനൊരുങ്ങി കേരളം.ഇതു സംബന്ധിച്ചുള്ള പ്രസ്താവനയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്‌. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളിലായിരിക്കും ഈ സൗകര്യം.

മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹിക-കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാനത്ത് ഇതുവരെ 2.61 കോടിയിലധികം ജനങ്ങള്‍ ഇ- ഹെല്‍ത്തിലൂടെ സ്ഥിര യുഎച്ച്‌ഐഡി രജിസ്ട്രേഷന്‍ എടുത്തു.ക്യൂ നില്‍ക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാന്‍ കഴിയുന്നതും ആകര്‍ഷകമായ കാര്യമായി ആളുകള്‍ അഭിപ്രായപ്പെടന്നു. ഇതിനു പുറമെ  ഡിജിറ്റല്‍ ഒപി ടിക്കറ്റ്, സ്‌കാന്‍ എന്‍ ബുക്ക്,എം-ഇ-ഹെല്‍ത്ത് ആപ്പ് എന്നിവയുടെ സേവനങ്ങളും രോഗികള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്‌.

ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി തിരിച്ചറിയല്‍ നമ്പര്‍ സൃഷ്ടിച്ച് ഭാവി ആവശ്യങ്ങള്‍ക്കായി പോര്‍ട്ടല്‍ വഴി ഡൗണ്‍ലോഡ് ചെയ്തു വയ്‌ക്കേണ്ടതാണ്‌. ഇതിനു ശേഷം പോര്‍ട്ടലില്‍ കയറി ആവശ്യമായ സേവനങ്ങള്‍ തിരഞ്ഞെടുക്കാം.
 

digital application Health kerala