വയനാട്ടിൽ ഭൂമിക്കടിയിൽനിന്ന് മുഴക്കം; സംഭവം നെൻമേനി വി​ല്ലേജിൽ

ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. ഉരുൾപൊട്ടലുമായി സംഭവത്തിന് ബന്ധമില്ലെന്നാണ് വിധഗ്ദർ പറഞ്ഞു. ഇടിവെട്ടിയതാണെന്നാണ് നാട്ടുകാ‍ർ പലരും കരുതിയത്.

author-image
Anagha Rajeev
New Update
earthquick
Listen to this article
0.75x1x1.5x
00:00/ 00:00

കൽപ്പറ്റ: വയനാട് നെന്മേനി വില്ലേജിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പൊഴുതന പഞ്ചായത്തിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. ജനങ്ങൾ പരിഭ്രാന്തിയിലായി. അമ്പലവയൽ എടക്കൽ ജി.എൽ.പി സ്കൂളിന് അവധി നൽകി.

ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. ഉരുൾപൊട്ടലുമായി സംഭവത്തിന് ബന്ധമില്ലെന്നാണ് വിധഗ്ദർ പറഞ്ഞു. ഇടിവെട്ടിയതാണെന്നാണ് നാട്ടുകാ‍ർ പലരും കരുതിയത്. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. 

earth quake wayanad