കിഫ്‌ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ഇ ഡി നോട്ടീസ്

മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തൽ.ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്

author-image
Devina
New Update
pinarayi vija

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ ഇഡി നടപടി.

അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടത്തിയതോടെ മുഖ്യമന്ത്രിക്ക് ഇഡി കാരണം കാണിക്കൽ നോട്ടീസ് നൽകി.

മുൻ ധനമന്ത്രി തോമസ് ഐസ്‌ക്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവർക്കുമാണ് നോട്ടീസ്.

 മൂന്ന് വർഷത്തിലേറെ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുൻപാകെ നോട്ടീസ് സമർപ്പിച്ചത്.

മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്.കിഫ്ബി ഹാജരാക്കിയ രേഖകൾ അടക്കം പരിശോധിച്ചാണ് ചട്ടലംഘനം നടന്നുവെന്ന ഇഡിയുടെ കണ്ടെത്തൽ.

കിഫ്ബി ഹാജരാക്കിയ രേഖകൾ അടക്കം പരിശോധിച്ചാണ് ചട്ടലംഘനം നടന്നുവെന്ന ഇഡിയുടെ കണ്ടെത്തൽ.