/kalakaumudi/media/media_files/2025/12/19/sabariiiiii-2025-12-19-12-46-06.jpg)
കൊല്ലം: ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാൻ കൊല്ലം വിജിലൻസ് കോടതിയുടെ നിർദേശം.
ശബരിമല തട്ടിപ്പിൽ എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട എഫ്‌ഐഎസ് ഉൾപ്പെടെയുള്ള രേഖകൾ കൈമാറണം എന്നാണ് കോടതി നിർദേശം.
ഇഡി അന്വേഷണം ആവശ്യമില്ലെന്ന സർക്കാരിന്റെയും എസ്‌ഐടിയുടെയും നിലപാട് തള്ളിയാണ് കൊല്ലം വിജിലൻസ് കോടതിയുടെ ഇടപെടൽ.
കേസിലെ എഫ്‌ഐഎസ് ഉൾപ്പെടെയുള്ള വിവരങ്ങൾ തേടി നേരത്തെ ഇഡി വിജലൻസ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
എന്നാൽ കേസിൽ ഫെമ നിയമ ലംഘനം ഇല്ലെന്നായിരുന്നു സർക്കാർ ഉൾപ്പെടെ സ്വീകരിച്ച നിലപാട്.
എന്നാൽ, എഫ്‌ഐഎസും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് കീഴ് കോടതിയെ സമീപിക്കാൻ ആയിരുന്നു ഹൈക്കോടതിയുടെ നിർദേശം.
ഇതനുസരിച്ചാണ് കൊല്ലം വിജിലൻസ് കോടതിയെ ഇഡി സമീപിച്ചത്.
അന്താരാഷ്ട്ര ഇടപെടൽ ആരോപണമുണ്ട്, സംസ്ഥാനത്തിന് പുറത്തും ഇടപെടൽ നടന്നു തുടങ്ങിയ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനാൽ കള്ളപ്പണ ഇടപെടൽ ഉണ്ടായെന്നത് പ്രാഥമികമായി തന്നെ വ്യക്തമായിട്ടുണ്ടെന്നുമായിരുന്നു ഇഡി നിലപാട്.
കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കൊച്ചി സോണൽ ഓഫീസിൽ ഇസിഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഇ ഡി ക്ക് സാധിക്കും. സർക്കാരുമായും സിപിഎമ്മുമായും നേരിട്ട് ബന്ധമുള്ളവർ പ്രതിചേർക്കപ്പെട്ട കേസിലാണ് ഇഡി അന്വേഷണം വരുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
