/kalakaumudi/media/media_files/2024/12/05/22F2RsyyZlMiqv8S0sGL.jpg)
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ നിർമ്മാണപ്രവർത്തനങ്ങൾ മൂലമുള്ള ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും എന്തുകൊണ്ടാണ് ടോൾപിരിവ് നിറുത്തിവയ്ക്കാത്തതെന്ന് ദേശീയപാത അതോറിട്ടിയോട് ഹൈക്കോടതി. വിശദീകരണം നൽകാൻ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ദേശീയപാത അതോറിട്ടിയും ജനപ്രതിനിധികളും റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥരുമടക്കം കഴിഞ്ഞദിവസം നടത്തിയ സംയുക്ത പരിശോധനാ റിപ്പോർട്ടിലും ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പരിശോധിച്ചശേഷമായിരുന്നു കോടതിയുടെ നിർദ്ദേശം. ഹർജി ജൂലായ് ഏഴിന് വീണ്ടും പരിഗണിക്കും. ടോൾ നൽകുന്നവർക്ക് കൃത്യമായ സേവനം ലഭിക്കണമെന്ന് നേരത്തേ കോടതി വ്യക്തമാക്കിയിരുന്നു.
അടിപ്പാതകളുടെ നിർമ്മാണം നടക്കുന്നതുമൂലമുള്ള ഗതാഗതക്കുരുക്ക് കാരണം പാലിയേക്കരയിലെ ടോൾപിരിവ് താത്കാലികമായി നിറുത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ ഉപഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.