പാലക്കാട് : പാലക്കാട് ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലിനെ മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ഉൾപ്പെടെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചു.ദൃശ്യങ്ങൾ പകർത്തിയ അധ്യാപകരുടെ നടപടി കടുത്ത വിമർശനത്തിന് വിധേയമായി.16 വയസ്സ് പ്രായമുള്ള ഒരു വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ പകർത്തി അധ്യാപകർ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് വ്യാപകമായ വിമർശനം.ദൃശ്യങ്ങൾ എന്തിനാണ് പകർത്തിയതെന്നും,എങ്ങനെയാണ് വ്യാപകമായി പ്രചരിച്ചതെന്നും വിശദീകരിക്കാൻ സ്കൂൾ അധികൃതരോട് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു.അണക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിൽ പഠിക്കുന്ന കുമ്പിടി സ്വദേശിയായ വിദ്യാർത്ഥിയാണ് പ്രിൻസിപ്പലിനെ മുറിയിൽ നിന്ന് പുറത്തിറങ്ങിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. മൊബൈൽ ഫോണുകൾ സ്കൂളിൽ കൊണ്ടുവരരുതെന്ന് കർശന നിർദ്ദേശമുണ്ട്.എന്നാൽ,കുട്ടി ഇത് പാലിക്കാതെ ഫോൺ കൊണ്ടുവന്നതിനെ തുടർന്ന് അധ്യാപിക ഫോൺ പിടിച്ചെടുത്ത് പ്രിൻസിപ്പലിന് കൈമാറി.ഇതിൽ പ്രകോപിതനായാണ് വിദ്യാർത്ഥി പ്രിൻസിപ്പലിന്റെ മുറിയിലെത്തി ഭീഷണി മുഴക്കിയത്.വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
നവ മാധ്യമങ്ങളിൽ പ്രചരിച്ച പ്ലസ് വൺ വിദ്യാർത്ഥിയുടെ വിഡിയോ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
പാലക്കാട് ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലിനെ മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു
New Update