തിരുവനന്തപുരം: പത്താം ക്ലാസ് സിലബസില്‍ 25 ശതമാനം കുറവുവരുത്തുമെന്നത് 'കാഷ്വല്‍ ടോക്ക്' മാത്രമെന്ന് വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ഥികളിലും അധ്യാപകരിലും ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നപ്പോഴായിരുന്നു മന്ത്രിയുടെ വിശദീകരണം.
ഒരു സ്‌കൂളില്‍ പരിപാടിക്കെത്തിയപ്പോള്‍ പഠനഭാരം സംബന്ധിച്ച് ഏതാനും കുട്ടികള്‍ പരാതിപ്പെട്ടു. പ്രസംഗമധ്യേ പഠനഭാരം കുറക്കുന്നതുസംബന്ധിച്ച് പരാമര്‍ശിക്കുകയും ചെയ്തു. ഇതാണ് പത്താം ക്ലാസില്‍ 25 ശതമാനം പാഠഭാഗം കുറക്കുന്നെന്ന രീതിയില്‍ വാര്‍ത്തവരാന്‍ കാരണം. പാഠഭാഗങ്ങളുടെ ലഘൂകരണമാണ് ഉദ്ദേശിച്ചതെന്ന് പിന്നീട് വിശദീകരിച്ചതായും മന്ത്രി യോഗത്തില്‍ പറഞ്ഞു.
പത്താം ക്ലാസ് പരീക്ഷ സംബന്ധിച്ച് വ്യാജപ്രചാരണങ്ങള്‍ വരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിശദീകരണം നടത്താനും യോഗത്തില്‍ ധാരണയായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
