വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു

കൊല്ലത്ത് സംഘടിപ്പിച്ച ഒരു പരിപാടിക്കുശേഷം അടൂരിലെ അടുത്ത പരിപാടിക്കായി പോകുകയായിരുന്നു മന്ത്രി.വാഹനത്തിൽ ഉണ്ടായിരുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികൾ തുടങ്ങിയവർക്ക് പരിക്കേറ്റു

author-image
Devina
New Update
shivuu

പത്തനംതിട്ട: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. അടൂർ നെല്ലിമുകളിൽ വെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികൾ തുടങ്ങിയവർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലത്ത് സംഘടിപ്പിച്ച ഒരു പരിപാടിക്കുശേഷം അടൂരിലെ അടുത്ത പരിപാടിക്കായി പോകുകയായിരുന്നു മന്ത്രി. മന്ത്രിയുടെ അകമ്പടി വാഹനത്തിൽ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി രാജീവും മറ്റു ജീവനക്കാരും ഉണ്ടായിരുന്നു. 

ആ വാഹനത്തിലാണ് ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു.തുടർന്ന് നിയന്ത്രണം വിട്ട വാഹനം മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ട മറ്റു വാഹനങ്ങളിൽ ഉള്ളവർക്കും പരിക്കേറ്റിട്ടുണ്ട്.

 ഇവരുടെ പരിക്ക് നിസാരമാണ്. പിന്നാലെ തന്നെ പൊലീസെത്തി മന്ത്രിയുടെ അകമ്പടി വാഹനത്തിലുണ്ടായിരുന്നവരെയും അപകടത്തിൽപ്പെട്ട മറ്റ് വാഹനത്തിലുള്ളവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.