/kalakaumudi/media/media_files/2025/12/17/tiger-2025-12-17-10-43-47.jpg)
വയനാട്ടിലെ കണിയാമ്പറ്റയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ തുരത്താനുള്ള ശ്രമം തുടരുന്നു .
തെർമൽ ഡ്രോണുകളും കാമറ ട്രാപ്പുകളും ഉപയോഗിച്ചാണ് ശ്രമം നടത്തുന്നത് .പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു .
പനമരം,കണിയാമ്പറ്റ ,പഞ്ചായത്തുകളിലെ അഞ്ചുവീതം വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു .
തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് കടുവയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ആണ് നടത്തുന്നത് .
കൂടുസ്ഥാപിക്കാനും മയക്കുവെടി വെയ്ക്കാനുമുള്ള ഉത്തരവ് വനംവകുപ്പിന് ലഭിച്ചു .അഞ്ചുവയസ്സു പ്രായമുള്ള കടുവയാണ് ഇത്തരത്തിൽ ജനവാസമേഖലയിൽ ഇറങ്ങിയിട്ടുള്ളത് .
ഇന്നലെ രാത്രി ചീക്കല്ലൂരിലെ വയലിൽ നിന്നും കാട്ടിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ജനവാസമേഖലയിലേക്കാണ് കടുവ ഓടി പോയത് .
കടുവയുടെ സാന്നിധ്യം ഉള്ളതിനാൽ പനമരം ,കണിയാമ്പറ്റ പഞ്ചായത്തുകളിലെ അഞ്ചുവീതം വാർഡുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട് .
പരീക്ഷകളും മാറ്റിവെച്ചു .
കടുവയുടെ സാന്നിധ്യം ഉള്ളതിനാൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
