/kalakaumudi/media/media_files/2026/02/27/may203-2026-02-27-17-35-20.jpg)
കൊച്ചി : കൊല്ലം സ്വദേശികളായ ദമ്പതികളുടെ ഭിന്നശേഷിക്കാരനായ എട്ട് വയസുകാരനെ അമ്മയുടെ സുഹൃത്ത് ആക്രമിച്ചതായി പരാതിയിഇൻഫോപാർക്ക്പോലീസ്കേസ്എടുത്തു. ടാബ് കൊണ്ടുള്ള ആക്രമണത്തിൽ കുട്ടിയുടെ നെറ്റിയുടെ വലത് വശത്ത് പരിക്കേറ്റിട്ടുണ്ട്. കൊല്ലം സ്വദേശിയും കാക്കനാട് സ്വകാര്യ ഹോട്ടലിലെ ജീവനക്കാരൻ്റെ ജന്മനാ മൂകനും ബധിരനുമായ മകനെയാണ് മാതാവിൻ്റെ സുഹുത്ത് ക്രൂരമായി മർദ്ദിച്ചത്.കഴിഞ്ഞ ജനുവരി 3 ന് പിതാവ് സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. നാട്ടിൽ നിന്നും മടങ്ങിയെത്തിയ പിതാവ് കുട്ടിയുടെ നെറ്റിയിലെ മുറിവ് കണ്ടെങ്കിലും കളിക്കുന്നതിനിടെവീണതാവാമെന്ന് കരുതിയത്. പിന്നീട് പിതാവു കുട്ടിയേയും കൂട്ടി കൊല്ലത്തേക്ക് മടങ്ങുകയും കുട്ടിയോട് മറ്റു ബന്ധുക്കൾ കാര്യങ്ങൾ ചോദിച്ചറിയുകയുമായിരുന്നു. മാതാവല്ല കുട്ടിയെ പരിക്കേല്പിച്ചത് എന്നു ബോധ്യമായതോടെ പിതാവ് കുട്ടിയേയും കൂട്ടി ശിശുക്ഷേമ സമിതിയെ സമീപിച്ചു പരാതി നൽകി ആംഗ്യഭാഷയിൽ വൈധഗ്ദ്യം നേടിയവരുമായി നടത്തിയ ആശയവിനിമയത്തിലാണ് കുട്ടിയെ ഉപദ്രവിച്ചത് മാതാവല്ലെന്ന്വ്യക്തമായത്. തുടർന്ന് കേസ് ഇൻഫോപാർക്ക് പോലീസിന് കൈമാറുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
