ആലപ്പുഴയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

മോഹന്‍ലാല്‍ - അനിത ദമ്പതികളുടെ മകന്‍ ആദിത്യനാണ് മരിച്ചത്.മാന്നാര്‍ നായര്‍ സമാജം സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍.

author-image
Sneha SB
New Update
SUICIDE ALPY

ആലപ്പുഴ : എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.തലവടി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മാണത്തറ വേദവ്യാസ സ്‌കൂളിന് സമീപമാണ് സംഭവം നടന്നത്.മോഹന്‍ലാല്‍ - അനിത ദമ്പതികളുടെ മകന്‍ ആദിത്യനാണ് മരിച്ചത്.മാന്നാര്‍ നായര്‍ സമാജം സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍.ഇന്ന് രാവിലെ അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് മുറിയില്‍ കയറി കതകടയ്ക്കുകയായിരുന്നു.മുറിതുറക്കാതായതോടെ നടത്തിയ പരിശോധനയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.രാവിലെ മൊബൈല്‍ ഗെയിം കളിക്കാനായി ആദിത്യന്‍ ഫോണ്‍ ചോദിച്ചപ്പോള്‍ അമ്മ കൊടുത്തിരുന്നില്ല.ഈ കാരണത്താല്‍ കുട്ടി പിണങ്ങി കതകടയ്ക്കുകയായിരുന്നു.ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനുംശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുക്കും.

suicide