/kalakaumudi/media/media_files/2025/10/16/img-20251016-wa0087-2025-10-16-16-50-13.jpg)
തൃക്കാക്കര: മികവിന്റെ തിളക്കത്തിൽ വീണ്ടും കണയന്നൂർ താലൂക്ക് സഹ. കാർഷിക ഗ്രാമ വികസന ബാങ്ക്. എറണാകുളം ജില്ലയിൽ ഏറ്റവും മികച്ച റിക്കവറി പ്രവർത്തനങ്ങൾ നടത്തിയതിനുള്ള അവാർഡ്ഇക്കുറിബാങ്കിനെതേടിയെത്തിയത്. സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ പുരസ്കാരം തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവനിൽ നിന്നും ബാങ്ക് ഭരണസമിതി അംഗം എം. ഐ അബ്ദുൽ റഹീം, അസിസ്റ്റൻറ് സെക്രട്ടറി പി. എസ് സിജു, കെ. എസ് .സി .എ .ആർ .ഡി .ബി എറണാകുളം റീജണൽ മാനേജർ പി. എ മർക്കോസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കഴിഞ്ഞ നാലു വർഷവും തുടർച്ചയായി സംസ്ഥാന സർക്കാരിന്റെ സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനത്തിനുള്ള ഒന്നാം സ്ഥാനം കണയന്നൂർ താലൂക്ക് സഹ. കാർഷിക ഗ്രാമ വികസന ബാങ്കിനാണ്ലഭിച്ചുവരുന്നത്