തൃക്കാക്കര: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ വീണ്ടും തട്ടിപ്പ്.എളംകുളം സ്വദേശിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം രൂപ.ജെറ്റ് ഐർവേസ് മാനേജിങ് ഡയറക്ടറുമായി ചേർന്ന് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദ് ഹുമയൂൺ പോലീസ് നിങ്ങൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും,പിന്നീട് അറസ്റ്റ് ചെയ്യുമെന്നും ഭീഷണയപ്പെടുത്തി 85 കാരനായ എളംകുളം സ്വദേശി ജെയിംസ് കുര്യന് കഴിഞ്ഞ മാസം 22 ഭീഷണി സന്ദേശം എത്തിയത്.പോലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞായിരുന്നു ഭീഷണി.പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ വീഡിയോ കോളിൽ വന്നതായിരുന്നു ഭീഷണി.എന്നാൽ താൻ അത്തരത്തിൽ യാതൊരു ഇടപാടുകളും നടത്തിയിട്ടില്ലെന്ന് പറഞ്ഞെങ്കിലും ഭീഷണി തുടർന്നു.നിങ്ങളുടെ അക്കൗണ്ടിലെ മുഴുവൻ തുകയും ആർ.ബി.ഐ ക്ക് പരിശോധിക്കുന്നതിനായി അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു.ഒടുവിൽ ഗത്യന്തരം ഇല്ലാതായതോടെ 22 ന് 5,000 രൂപയും,28 ന് ഒരു ലക്ഷം രൂപയും,തൊട്ടടുത്ത ദിവസം 16 ലക്ഷം രൂപയും ഉൾപ്പടെ 17,05,000/- തട്ടിയെടുത്തു. വേരിഫിക്കേഷന് ശേഷം പണം തിരികെ കിട്ടാതായതോടെ ജെയിംസ് കുര്യൻ സൈബർ പോലിസിനെ സമീപിക്കുകയായിരുന്നു.
സൈബർ തട്ടിപ്പ് എളംകുളം സ്വദേശിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം
എളംകുളം സ്വദേശിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം രൂപ.ജെറ്റ് ഐർവേസ് മാനേജിങ് ഡയറക്ടറുമായി ചേർന്ന് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദ് ഹുമയൂൺ പോലീസ് നിങ്ങൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും
New Update