/kalakaumudi/media/media_files/ZzDhpHJexlNPAieYY2Zo.jpg)
തോമസ് ചെറിയാന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ
പത്തനംതിട്ട: ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ൽ നടന്ന സൈനിക വിമാനാപകടത്തിൽ കാണാതായി 56 വർഷത്തിനു ശേഷം ഭൗതിക അവശിഷ്ടങ്ങൾ കണ്ടെത്തിയ സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം വസതിയായ ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻവീട്ടിൽ എത്തിച്ചു. പൊതുദർശനം തുടങ്ങി. മൃതദേഹം ഇലന്തൂർ മാർക്കറ്റ് ജംക്‌ഷനിൽ എത്തിച്ചശേഷം തുറന്ന വാഹനത്തിൽ സൈനിക അകമ്പടിയോടെ വിലാപയാത്രയായാണു ജ്യേഷ്ഠന്റെ മകൻ ഷൈജു കെ.മാത്യുവിന്റെ ഭവനത്തിലേക്കു എത്തിച്ചത്.
ഉച്ചയ്ക്ക് ഭവനത്തിൽ സംസ്കാര ശുശ്രൂഷയുടെ മൂന്നാംക്രമം കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ നടക്കും. തുടർന്നു കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലേക്കു വിലാപയാത്ര. ഒന്നു മുതൽ പള്ളിയിൽ പൊതുദർശനം. 2ന് ഡോ.ഏബ്രഹാം മാർ സെറാഫിമിന്റെ കാർമികത്വത്തിൽ സമാപന ശുശ്രൂഷ. ഇടവക പള്ളിയിൽ പ്രത്യേകം തയാറാക്കിയ കല്ലറയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണു സംസ്കാരം. വ്യാഴാഴ്ച 1.30ന് വിമാനമാർഗം തിരുവനന്തപുരത്തെത്തിച്ച മൃതദേഹം കരസേനയുടെ പാങ്ങോട് ക്യാംപിലെ ഉദ്യോഗസ്ഥരാണ് ഏറ്റുവാങ്ങിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
