ജയ് ഭാരത് കോളേജിൽ വയോജന ഭിന്നശേഷി സ്നേഹ സംഗമം

പെരുമ്പാവൂർ ജയ് ഭാരത് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറിൻ്റെ നേതൃത്വത്തിൽ നടന്ന സ്നേഹസംഗമം - വയോജന ഭിന്നശേഷി പ്രതിഭാ പ്രദർശന കലാഗാല" പ്രശസ്ത സിനിമാ താരം ബിബിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

author-image
Shyam
New Update
d

കൊച്ചി : പെരുമ്പാവൂർ ജയ് ഭാരത് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറിൻ്റെ നേതൃത്വത്തിൽ നടന്ന സ്നേഹസംഗമം - വയോജന ഭിന്നശേഷി പ്രതിഭാ പ്രദർശന കലാഗാല" പ്രശസ്ത സിനിമാ താരം ബിബിൻ ജോർജ് ഉദ്ഘാടനം ചെയ്തു.വയോജനങ്ങൾക്കായി നടത്തിയ കലാശാല വാഴക്കുളം ബ്ളോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. അൻവർ അലി   ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പാൾ ഡോ. കെ. എൻ നിതേഷ് അദ്ധ്യക്ഷത വഹിച്ചു.  വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ മുഖ്യ പ്രഭാഷണം നടത്തി ,ജയഭാരത് ഗ്രൂപ്പ് ചെയർമാൻ എ.എം ഖരീം, സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ദീപ്തി രാജ് ,വൈസ് പ്രിൻസിപ്പാൾ ജിതേഷ് കുമാർ, ഡയറക്ടർ ഡോ.സന്തോഷ് കുമാർ, വയോമിത്രം പ്രോജക്ട് കോർഡിനേറ്റർ സിൻസി അനൂപ്, ആദിവാസി യൂണിയൻ വൈസ് പ്രസിഡൻ്റ് കെ കെ അയ്യപ്പൻ, അക്കാദമിക് കോ ഓർഡിനേറ്റർ ഖാലിദ് പി എ, അദ്ധ്യാപകരായ ശാരീ ശങ്കർ, നിമിത മാത്യു, ഗായത്രി രാജൻ, മേരി റൈസൽ, സെറിൻ സാറ, ദേവിക സി എസ്, കെസിയ മത്തായി എന്നിവർ സംസാരിച്ചു 

ernakulamnews ernakulam Ernakulam News kochi