ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: മല്ലപ്പള്ളിയിൽ വീടിനുള്ളിൽ വയോധിക ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ

സംഭവത്തിൽ കീഴ്‌വായ്പൂർ പൊലീസ് അന്വേഷണം തുടങ്ങി. വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നു വെച്ച നിലയിൽ ആയിരുന്നു.സംഭവം നടക്കുമ്പോൾ ഇരുവരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

author-image
Greeshma Rakesh
New Update
death

elderly couple died after a gas cylinder exploded in pathanamthitta

Listen to this article
0.75x 1x 1.5x
00:00 / 00:00

പത്തനംതിട്ട: പത്തനംതിട്ടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.മല്ലപ്പള്ളി കൊച്ചരപ്പ് സ്വദേശി  വർഗ്ഗീസ് (78), ഭാര്യ അന്നമ്മ വർഗ്ഗീസ് ( 73 ) എന്നിവരാണ്‌ മരിച്ചത്.വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.സമീപത്ത് താമസിക്കുന്ന വർഗീസിന്റെ സഹോദരൻ ഇതുവരെയും വീടിന് പുറത്തേക്ക് കാണാത്തതിനെ തുടർന്ന് എത്തിയപ്പോഴാണ് സംഭവം പുറത്തിറഞ്ഞത്. ഇവരുടെ മകൻ വിദേശത്താണ്. പെൺമക്കൾ രണ്ടുപേരെയും വിവാഹം കഴിച്ച് അയച്ചതാണ്.

സംഭവത്തിൽ കീഴ്‌വായ്പൂർ പൊലീസ് അന്വേഷണം തുടങ്ങി. വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നു വെച്ച നിലയിൽ ആയിരുന്നു. തീപിടിത്തത്തിൽ വീടിൻറെ ജനൽ ചില്ലുകൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്. ജനലുകളും വീട്ടിലെ മറ്റു വസ്തുക്കളും പൂർണമായും കത്തിനശിച്ച നിലയിലാണ്.

ഗ്യാസിൽ നിന്ന് തീപടർന്ന് പൊട്ടിത്തെറിച്ചായിരിക്കാം ജനൽ ചില്ലുകൾ ഉൾപ്പെടെ  തകർന്നതെന്നാണ് സംശയിക്കുന്നത്.സംഭവത്തിൻറെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം നടക്കുമ്പോൾ ഇരുവരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

 

pathanamthitta gas cylinder explod elderly couple died