/kalakaumudi/media/media_files/2025/05/15/VIYDtDbBXzFqvudv6WKI.png)
റാന്നി (പത്തനംതിട്ട): വൃദ്ധദമ്പതിമാരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി മുക്കാലുമണ്‍ ചക്കുതറയില്‍ സക്കറിയമാത്യു(76), ഭാര്യ അന്നമ്മ മാത്യു(73) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. ഭര്‍ത്താവിനെ കട്ടിലില്‍ മരിച്ച നിലയിലും ഭാര്യയെ ഹാളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് പഴക്കമുണ്ട്. ഇവര്‍ മാത്രമായിരുന്നു വീട്ടില്‍ താമസം. ഏക മകന്‍ എറണാകുളത്താണ് ജോലിചെയ്യുന്നത്.